കടമേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ആക്കണ്ടി മുക്ക് – ചാലിൽത്താഴ റോഡ് ഉദ്ഘാടനം നടത്തി. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. ഇതോടെ പ്രദേശവാസികളുടെ ദീർഘകാലത്തെ സ്വപ്നമാണ് സാക്ഷാത്കരിച്ചത്. റോഡ് ഉദ്ഘാടനം വാർഡ് മെമ്പർ ടി. കെ.ഹാരിസ് നിർവഹിച്ചു. വികസന സമിതി കൺവീനർ തറമൽ കുഞ്ഞമ്മദ് അധ്യക്ഷത
വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. എൻ. അബ്ദുന്നാസർ സംസാരിച്ചു. ചടങ്ങിൽ അയൽ സഭ ചെയർമാൻ ആക്കണ്ടി ചെക്കൻ, ചാലിൽ മൊയ്തു ഹാജി, കെ.വി. അഹമ്മദ്, സി. എച്ച്. അഷറഫ്, ആക്കണ്ടി അമ്മദ്, എം.എ.പോക്കർ, കൊല്ലർകണ്ടി അമ്മദ് ഹാജി, പുളിക്കണ്ടി പോക്കർഹാജി, ആക്കണ്ടി പോക്കർ, എ.കെ. ഗഫൂർ, തറമൽ അൻസാർ, ചാലിൽ അഷറഫ്, രാജീവൻ ചാലിൽ താഴക്കുനി, അഹമ്മദ് മേലിയേടത്ത്, സഹൽ ചാലിൽ, നവാസ് തറമൽ, എം. എ. മൂസ ഹാജി, കുനിയിൽ സാലിഹ്, യാസർ ഏറോത്ത് താഴ, ബിൻഷാദ് ചാലിൽ, സഫീർ ടി. കെ. തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് മധുര പലഹാരങ്ങൾ വിതരണം നടത്തി.