വടകര: തന്റെ തൊഴില്‍ മേഖലയായ പത്ര വിതരണരംഗത്തു 40 വര്‍ഷത്തിലേറെ പിന്നിട്ട പി.സുബ്ബയ്യനെ വടകര റോട്ടറി നാളെ (ചൊവ്വ) ഈ വര്‍ഷത്തെ വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിക്കുന്നു. സ്വന്തം തൊഴില്‍ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പൊതു സമൂഹത്തിന്റെ അംഗീകരം ലഭിക്കുന്നവര്‍ക്കാണ് റോട്ടറി വൊക്കേഷണല്‍ എകസലന്‍സ് അവാര്‍ഡ് നല്‍കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഒട്ടേറെ പ്രമുഖര്‍ ഈ അവാര്‍ഡിന് അര്‍ഹത നേടിയിട്ടുണ്ട്.
വടകര ഐഎംഎ. ഹാളില്‍ നാളെ വൈകീട്ട് ഏഴിനു വടകര റോട്ടറി സ്ഥാപക ദിനാഘോഷത്തിന്റ ഭാഗമായി നടത്തുന്ന ചടങ്ങില്‍ അവാര്‍ഡ് സമര്‍പിക്കും. പ്രമുഖ എഴുത്തുകാരനും നിരൂപകനുമായ കെ.വി.സജയ് മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കും.