വടകര: ലോക അമിത വണ്ണ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) വടകര റൈഡേഴ്സുമായി സഹകരിച്ച് ആരോഗ്യ ബോധവത്കരണ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്മാന് പി.സജീവ് കുമാര്‍ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
ഐഎംഎ, വടകര റോട്ടറി, എയ്ഞ്ചല്‍സ് എന്നിവയുടെയും വിവിധ ആശുപത്രികളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.
ഐഎപി പ്രസിഡന്റ് ഡോക്ടര്‍ എം. നൗഷീദ് അനി അധ്യക്ഷത വഹിച്ചു. ഡോ. പ്രശാന്ത് പവിത്രന്, ഡോ.എം.മുരളീധരന്, ഡോ.പി.എം.സലീം, ഡോ.വി. സലാവുദീന്, ഡോ.കെ.എം.അബ്ദുള്ള, പി.പി.രാജന്, ഡോ.സുജിത്ത്, ഡോ.പി.സി.ഹരിദാസന്, സൈക്കിള്‍ റൈഡേഴ്സ് സെക്രട്ടറി കെ.ദിനേശ്, സി.സുബിന് ബാബു, എസ്.ജി.സജീവ് എന്നിവര്‍ പ്രസംഗിച്ചു.