കാസര്‍കോട്: കാസര്‍കോട് കുറ്റിക്കോലില്‍ ജ്യേഷ്ഠന് അനുജനെ വെടിവെച്ച് കൊന്നു. വളവില്‍ നൂഞ്ഞങ്ങാനത്ത് അശോകനാണ് (45) മരിച്ചത്. ജ്യേഷ്ഠന് ബാലകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി മദ്യപാനത്തെ തുടര്‍ന്നാണ് സംഭവം. തര്‍ക്കത്തിനിടയില്‍ നാടന്‍ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണന് സഹോദരനെ വെടിവെക്കുകയായിരുന്നുവെന്ന് ബേഡകം പോലീസ് പറഞ്ഞു.