ആയഞ്ചേരി: കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ എട്ട് പഞ്ചായത്തുകളിലെ 53 സ്ഥലങ്ങളില്‍ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നു 80 ലക്ഷം രൂപ ഉപയോഗിച്ച് മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ 53 സ്ഥലങ്ങളിലും പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ എസ്റ്റിമേറ്റിനു ഭരണാനുമതി ലഭിച്ചതായി കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ അറിയിച്ചു. ടെന്‍ഡര്‍ നടപടികളിലൂടെ പ്രവൃത്തി ചെയ്യും.
ആയഞ്ചേരി പഞ്ചായത്തില്‍ കല്ലേരിപ്പാലം, പൊയില്‍പ്പാറ, കെ വി പീടിക, കടമേരി തെരു-പഞ്ചായത്ത് ഓഫീസ്, അറപ്പീടിക
ചേറ്റുകെട്ടി, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ ചിറമുക്ക്, പൈങ്ങോട്ടായി-അഞ്ചുമുറി, തിരുവള്ളൂര്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന്, മെക്കോത്ത് അമ്പലമുക്ക് , വള്ള്യാട് പള്ളി പരിസരം, മീങ്കണ്ടി ബസ് സ്റ്റോപ്പിന് സമീപം, മംഗലാട് വള്ളിയാട് റോഡ്, വേളം പഞ്ചായത്തിലെ പള്ളിയത്ത് ചുങ്കം, ചന്തമുക്ക് ഓഫീസ് പരിസരം, പൂമുഖം -ഭജനമഠം, മണിമല പരിസരം, കൂളിക്കുന്നു വായനശാല പരിസരം, കേളോത്ത് മുക്ക്, പുറമേരി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ സിറ്റിപ്പാലം, പുറമേരി ടൗണില്‍ പുതിയ പോസ്റ്റ് ഓഫീസ് പരിസരം, പുറമേരി ടൗണില്‍ തണ്ണീര്‍പന്തല്‍ ഭാഗത്ത് (വെള്ളൂര്‍ റോഡ്), പുതിയെടുത്ത് താഴെ, മത്തത്ത് മുക്ക് പെരുമുണ്ടച്ചേരി, അരൂര്‍ മലമ്മല്‍ താഴെ, തൈക്കണ്ടി മുക്ക്-മലയാടപ്പൊയില്‍, മണിയൂര്‍ പഞ്ചായത്തിലെ അട്ടക്കുണ്ട് പാലം ജംഗ്ഷന്, വെട്ടില്‍ പീടിക, പാലയാട് എസ് സി കോളനി, നടുവയല്‍, പുന്നോളി മുക്ക്, ചങ്ങരോത്ത് താഴെ ഭാഗം, എംഎച്ച്ഇഎസ് കോളേജ് ജംഗ്ഷന് പിലാത്തോട്ടം, നവോദയ ജംഗ്ഷന്, കുന്നുമ്മല്‍ പഞ്ചായത്തിലെ കക്കട്ട് കൈവേലി റോഡ് ജംഗ്ഷന്, കൈവേലി റോഡ് പനയന്റെ മുക്ക് ജംഗ്ഷന്, മലയില്‍ പീടിക ജംഗ്ഷന്, മൊകേരി കായക്കൊടി ജംഗ്ഷന്, മുറുവശ്ശേരി മുക്ക്, മൊകേരി കോളേജ് മുന്‍വശം, വില്യാപ്പള്ളി പഞ്ചായത്തിലെ ചേരിപ്പോയില്‍, കൂട്ടങ്ങാരം, ചല്ലിവയല്‍-കാവില്‍ റോഡ്, കുട്ടോത്ത് -കാവില്‍ റോഡ്, കീഴല്‍മുക്ക്, കൊളത്തൂര്‍ ചന്ദ്രിക വായനശാലയ്ക്കു സമീപം, കുറ്റ്യാടി പഞ്ചായത്തിലെ പുതിയ സ്റ്റാന്റ് പരിസരം, ഒരിയോട്ടു ബസ് സ്റ്റോപ്പ്, വളയന്നൂര്‍, കുളമുള്ളതില്‍ പീടിക, കക്കട്ടില്‍ പീടിക, പൊയില്‍ മുക്ക്, വട്ടക്കണ്ടി പാറ എന്നിവിടങ്ങളിലാണ് ലൈറ്റ് സ്ഥാപിക്കുന്നത്.