വടകര: വയനാട് പൂക്കോട് വൈറ്റിനറികോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥിന്റെ മരണത്തിന് ഉത്തരവാദികളായവരെയും അതിന് കൂട്ടുനിന്നവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വടകര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് സതീശന് കുരിയാടി, കാവില്‍ രാധാകൃഷ്ണന്, വി കെ പ്രേമന്, പി എസ് രഞ്ജിത് കുമാര്‍, സജിത്ത് മാരാര്‍, പി പി കമറുദ്ദീന്, കെ ബാലഗോപാലന്, നജീബ്താഴെയങ്ങാടി, കെ.പി. സുബൈര്‍, ദില്‍രാജ്, ജിബിന്‍ രാജ് തുടങ്ങിയവര്‍ നേതൃത്വം നല്കി