വയനാട്: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണത്തില്‍ വിസിക്ക് സസ്പെന്ഷന്. ഡോ. എം.ആര്.ശശീന്ദ്രനാഥിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയാണ് നടപടി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനും ഗവര്‍ണര്‍ ഉത്തരവിട്ടു. ഇതുസംബന്ധിച്ച് രാജ്ഭവന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
സംഭവത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കാതിരിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. വിദ്യാര്‍ഥിക്ക് തുടര്‍ച്ചയായി മൂന്ന് ദിവസം പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സര്‍വകലാശാല അധികൃതരുടെ അറിവോടെയായിരുന്നുവെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.’സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായി. ജുഡീഷ്യല്‍ അന്വേഷണത്തിനായി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കോളജ് ഹോസ്റ്റലുകള്‍ എസ്എഫ്ഐയുടെ ഹെഡ് ക്വാര്‍ട്ടേഴ്സുകള്‍ ആക്കി മാറ്റുകയാണ്. എസ്എഫ്ഐയും പോപ്പുലര്‍ ഫ്രണ്ടും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. സിദ്ധാര്‍ഥിന് 24 മണിക്കൂറോളം ഭക്ഷണമോ വെള്ളമോ ലഭിച്ചില്ല. സിദ്ധാര്‍ഥിന്റേത് കൊലപാതകമാണ്’- തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് ഗവര്‍ണര്‍ പ