വടകര: കരിമ്പനപ്പാലം കളരിയുള്ളതില്‍ ക്ഷേത്ര തിറ മഹോത്സവം മാര്‍ച്ച് 1,2,3 തിയ്യതിളിലായി നടക്കും. മാര്‍ച്ച് ഒന്നിന് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിന് നട തുറക്കും. തുടര്‍ന്ന് നാലിന് ആദ്യാരംഭ കലശം, അഞ്ചിന് ഭണ്ഡാരം പെരുക്കല്‍, 7.30ന് ഗണപതിഹോമം, വൈകുന്നേരം മൂന്നിന് കൊടിയേറ്റം, അഞ്ചിന് വടക്കിനി ഭാഗം ഗുരുസി, 7.30ന് മഹാദേവന് അരി ചാര്‍ത്തല്‍, 8.30ന് ഗുളികന് അരി ചാര്‍ത്തലും നിവേദ്യം വയ്ക്കലും, 9.30ന് മഹാദേവന്റെ വെള്ളാട്ടം, 10.30ന് ഇളനീര് മുറിക്കാന്‍ പുറപ്പെടല്‍, 11ന് വസൂരിമാല തമ്പുരാട്ടിക്കും കാരണവന്മാര്ക്കും അരി ചാര്‍ത്തല്‍ എന്നിവയാണ് ഒന്നാം ദിവസത്തെ പ്രധാന ചടങ്ങുകള്‍. രണ്ടാം ദിനമായ മാര്‍ച്ച് രണ്ടിന് ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിന് പള്ളി ഉണര്‍ത്തല്‍, കാലത്ത് 10ന് തിരുവുടയാട ചാര്‍ത്തല്‍, ഉച്ചക്ക് 2.30ന് ഇളനീര് വരവ്, 4. 30ന്
മഞ്ഞപ്പൊടി വരവ്, 6.30ന് പൂക്കുന്തം വരവ്, ഗുളികന്റെ വെള്ളാട്ടം, കൊടുങ്ങല്ലൂര്‍ ഭഗവതിക്ക് ഗുരുസി, 9.30ന് കാരണവന്മാരുടെ തിരിച്ചല്‍ വെള്ളാട്ടം, തുടര്‍ന്ന് തണ്ടാന്‍ വരവ്, 10.30 ന് മേലേരി ഗുരുസി, 11.30ന് മഹാദേവന്റെ വെള്ളാട്ടം, നേര്‍ച്ച വെള്ളാട്ടം പൂക്കലശം വരവ്, കരിമരുന്ന് പ്രയോഗം, കനലാട്ടം 12 മണിക്ക് പാല് എഴുന്നള്ളത്ത് എന്നിവയാണ് ചടങ്ങുകള്‍
മാര്‍ച്ച് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് വസൂരി മാല തമ്പുരാട്ടിയുടെ വെള്ളാട്ടവും, കരിമരുന്ന് പ്രയോഗവും, അഞ്ചിന് ഗുളികന്റെ തിറയാട്ടം, രാവിലെ ആറിന് കൊടുങ്ങല്ലൂരമ്മയ്ക്ക്
ഇളനീരാട്ടം, എട്ടിന് മഹാദേവന്റെ തിറയാട്ടം, ഒന്‍പതിന് കാരണവന്മാരുടെ തിറയാട്ടം, 10.30ന് വസൂരിമാല തമ്പുരാട്ടിയുടെ തിറയാട്ടം, രണ്ടുമണിക്ക് താലപ്പൊലി. തുടര്‍ന്ന് മൂന്നുമണിക്ക് നടയടക്കുന്നതോടെ ഉത്സവാഘോഷങ്ങള്‍ക്ക് സമാപനമാകും. സമാപനദിവസമായ ഞായറാഴ്ച 12.30ന് അന്നദാനം ആരംഭിക്കും.