വടകര: സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വീട്ടില്‍ എത്തിച്ചു നല്‍കാന്‍ നടപടിയെടുക്കണമെന്ന് രാഷ്ട്രീയ മഹിള ജനതാദള്‍ വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മുമ്പ് യുഡിഎഫ്
പരീക്ഷിച്ച് പരാജയപ്പെട്ട പദ്ധതിയാണ് ബാങ്ക് വഴി എന്നത്. പ്രായമായവരും വിധവകളും അസുഖ ബാധിതരും ബാങ്കുകളില്‍ എത്താന്‍ പ്രയാസപ്പെടുകയാണ്. പല ബാങ്കുകളും ഒന്നാം നിലയിലും രണ്ടാം നിലയിലും മൊക്കെയാണ് പ്രവര്‍ത്തിക്കുന്നത് പ്രായമായവര്‍ക്ക് സ്റ്റെപ്പ് കയറാന്‍ കഴിയില്ല. വയോജനങ്ങളെയും സ്ത്രീകളെയും ബുദ്ധിമുട്ടിക്കുന്ന സമീപനം തിരുത്തണമെന്ന് യോഗം അഭ്യര്‍ഥിച്ചു. സംസ്ഥാന സെക്രട്ടറി വിമല കളത്തില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം.സതി അധ്യക്ഷത വഹിച്ചു. പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് കെ.കെ.കൃഷ്ണന്‍, സെക്രട്ടറി പ്രസാദ് വിലങ്ങില്‍, ബേബി ബാലമ്പ്രത്ത്, കെ.പി.ബിന്ദു, പി.പി.നിഷ, വടകര ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്ന.എം.കെ, ശോഭ.കെ.കെ, രജനി.കെ.പി, ചോറോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത വിനോദ് എന്നിവര്‍ പ്രസംഗിച്ചു. ഓഗസ്ത് 15 കെ.ചന്ദ്രശേഖരന്‍, വി.കെ.കെ.നമ്പ്യാര്‍ അനുസ്മരണ പരിപാടിയില്‍ 100 വനിതകളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. മണ്ഡലം സെക്രട്ടറി ഉഷ ചാത്തം കണ്ടി സ്വാഗതവും ഷിനി.എ നന്ദിയും പറഞ്ഞു.















