
അരൂര്‍: ചേരാപുരം കോട്ടയുള്ളതില്‍ ശിവക്ഷേത്രത്തില്‍ ധന്വന്തരി ഹോമവും ക്ഷേത്രകവാട സമര്‍പ്പണവും നടത്തി. ധന്വന്തരി ഹോമത്തിന് ക്ഷേത്രം ശാന്തി റിനില്‍ അലാറമ്പില്‍ കാര്‍മികത്വം വഹിച്ചു. കിഴക്കെ പള്ളിയത്ത് ജ്യോതിപ്രകാശ് പുനര്‍ നിര്‍മ്മിച്ച പ്രധാന
ക്ഷേത്രകവാടം മുന്‍ മേല്‍ശാന്തി കാഞ്ഞിരാട്ടില്ലത്ത് മാധവന്‍ നമ്പൂതിരി ക്ഷേത്രത്തിന് സമര്‍പ്പിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കായുള്ള രാമായണ പ്രശ്‌നോത്തരിയും മുതിര്‍ന്നവര്‍ക്ക് രാമായണ പാരായണ മത്സരവും നടത്തി.















