
വടകര: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വടകര എക്സൈസ് സര്‍ക്കിള്‍ ഓഫീസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംയുക്തമായി നടത്തിയ റെയ്ഡില്‍ വടകര
റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി. രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്ന് 4.5 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. കോണ്‍ക്രീറ്റ് സീറ്റിനടിയില്‍ ഒളിപ്പിച്ചുവെച്ച ബാഗിലായിരുന്നു കഞ്ചാവ്. മുന്ന് കെട്ടുകളില്‍ പാക്ക് ചെയ്ത കഞ്ചാവ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രമോദ് പുളിക്കൂലിന്റെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്
സബ് ഇന്‍സ്പെക്ടര്‍ ടി.എം.ധന്യയുടെയും നേതൃത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസര്‍ കെ.പി.സായിദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ.എം. മുസ്ബിന്‍, എ.ശ്യംരാജ്, ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍മാരായ എം.കെ.അബ്ദുള്‍ മജീദ്, ടി.വിജേഷ്, ഇ.കെ.രാധാകൃഷ്ണന്‍, വി.സബിന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
















