വടകര: പുറങ്കര ബദ്രിയ മദ്രസ എസ്‌കെഎസ്ബിവിയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ തൂഫാന്‍ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍ റഖീബ് മണിയൂര്‍
ക്ലാസെടുത്തു. വര്‍ധിച്ച് വരുന്ന രാസ ലഹരി പദാര്‍ഥങ്ങള്‍, കഞ്ചാവ്, ഹഷീഷ് പോലെയുള്ള മാരകമായ മയക്ക് മരുന്നിന്റെ വ്യാപനത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും രക്ഷിതാക്കളും കുട്ടികളും ഉള്‍ക്കൊള്ളുന്ന ഗ്രൂപ്പുകളാക്കി തിരിച്ച് ചര്‍ച്ച ക്ലാസ് നടത്തി. സ്വദര്‍ മുഅല്ലിം മുഹമ്മദ് യാസിര്‍ ഹിഷാമി ഉദ്ഘാടനം നിര്‍വഹിച്ചു. മദ്രസ കമ്മറ്റി പ്രസിഡന്റ് എന്‍.പി.ഹംസ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സഹദ് ഫൈസി, സൈനുല്‍ ആബിദ് ഹാഷിമി, വി.പി.സലീം, കെ.പി.ബഷീര്‍, സി.ഫര്‍ഹാന്‍, മിര്‍ശ ഫാത്തിമ എന്നിവര്‍ നേതൃത്വം നല്‍കി.















