നാദാപുരം: തുണേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 9 യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനം ആചരിച്ചു. ചാലപ്പുറത്ത് പതാക ഉയര്‍ത്തലും സ്ഥാപക ദിനാചരണവും
നാദാപുരം ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഫസല്‍ മാട്ടാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.പി.ജസീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെഎസ്‌യു ജില്ലാ സെക്രട്ടറി എന്‍.കെ.അഭിഷേക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇ.പി.സുജിത്, തുഷാര്‍ രാജ്, ഗോപീകൃഷ്ണന്‍ ആവോലം, പ്രേംജിത്ത് നമ്പ്യാര്‍, വി.ടി.റാഷിദ്, സമീര്‍ പുത്തലത്ത് എന്നിവര്‍ സംസാരിച്ചു.















