കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി ചാക്യാര്‍ കൂത്ത് സംഘടിപ്പിച്ചു. ജില്ലാ സ്വീപ് സെല്‍, കോഴിക്കോട് ജില്ലാ നെഹ്റു യുവ കേന്ദ്ര എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ഗോകുലം മാളിലായിരുന്നു ചക്യാര്‍ കൂത്ത് നടന്നത്. വോട്ടു ചെയ്യേണ്ടതിന്റെ ആവശ്യകത, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രാധാന്യം എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു കൂത്ത് അരങ്ങേറിയത്. പൊതിയില്‍ നാരായണ ചാക്യാരാണ് വളരെ വ്യത്യസ്തമാര്‍ന്ന കൂത്ത് പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. സ്വീപ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ വി.ഹനസ്, നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സി.അനൂപ്
എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.