
അഴിയൂര്‍: അഴിയൂര്‍ കേന്ദ്രീകരിച്ച് സംഗീത സാന്ദ്രമാക്കിക്കൊണ്ടിരിക്കുന്ന പാടാം നമുക്ക് പാടാം ഗ്രൂപ്പിന്റെ ലോഗോ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
കോട്ടയില്‍ രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. ആധുനിക കാലത്ത് പാട്ടു കൂട്ടങ്ങള്‍ക്ക് യുവതലമുറയെ ദുശ്ശീലങ്ങളില്‍ നിന്നും വ്യതിചലിപ്പിച്ച് നല്ല നടപ്പിന് പ്രാപ്തരാക്കാന്‍ സാധിക്കുമെന്നും പഴയ തലമുറ മയക്കുമരുന്നിനും മദ്യാസക്തിക്കും ബദലായി കലകളെ വളര്‍ത്തിയിരുന്നു എന്നും അദ്ദേഹം പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു വ്യക്തമാക്കി. ഷുഹൈബ് കൈതാല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ചെയര്‍മാന്‍ ടി.സി.രാമചന്ദ്രന്‍ അധ്യക്ഷം വഹിച്ചു. നവാസ് നെല്ലോളി, മഹമമൂദ് ഫനാര്‍, മാലതി കൃഷ്ണന്‍, സീമന്തിനി അഴിയൂര്‍, സുശീല അഴിയൂര്‍, രാജന്‍ തീര്‍ഥം, ചന്ദ്രബാബു അഴിയൂര്‍, മഹിജ അഴിയൂര്‍, യൂസഫ്.ഏ.വി, സ്മിത സരയൂ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സജ്‌ന.സി.കെ നന്ദി പറഞ്ഞു.















