കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നേത്രാവതി എക്സ്പ്രസ് ഇടിച്ചു രണ്ടു പശുക്കള്‍ ചത്തു. ഒരു പശുവിന് ഗുരുതര പരുക്ക് പറ്റി. ബുധനാഴ്ച വൈകീട്ട് 6.30 ഓടെ റെയില്‍വെ സ്റ്റേഷനു സമീപമാണ് അപകടം. കൊയിലാണ്ടിയിലെ സ്വകാര്യ വ്യക്തിയുടേതാണ് പശുക്കള്‍. ഇവയുടെ ശരീരം ഛിന്നഭിന്നമായി. കൊയിലാണ്ടിയില്‍ സ്റ്റോപ്പില്ലാത്ത ട്രെയിനാണ് നേത്രാവതി. സംഭവത്തെ തുടര്‍ന്ന് നേത്രാവതി അല്പ സമയം കൊയിലാണ്ടിയില്‍ പിടിച്ചിട്ടു. പശുക്കള്‍ ട്രാക്ക് മുറിച്ച് കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ പശു പഴയ മുത്താമ്പി ഗെയ്റ്റിനു സമീപം റെയില്‍വെ ട്രാക്കിനു സമീപം കിടക്കുകയാണ്. ഇതിനെ മാറ്റാന്‍ ശ്രമം
നടക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് കണ്ണൂര്‍ പാസഞ്ചര്‍ അല്പ നേരം സ്റ്റേഷനു സമീപം പിടിച്ചിട്ടു. പശുവിന്റെ ഉടമസ്ഥനെ പോലീസും റെയില്‍വെ സംരക്ഷണ സേനയും തെരയുകയാണ്.