നാദാപുരം: നവീകരിച്ച വാണിമേല്‍ ചേലമുക്കിലെ ഓലിയോട്ട് ജുമാമസ്ജിദ് വ്യാഴാഴ്ച നടക്കും. അസര്‍ നിസ്കാരത്തിന് നേതൃത്വം നല്കി സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ടി.പി.സി.തങ്ങള്‍, ഷറഫുദ്ദീന് ജിഫ്രി തുടങ്ങിയവര്‍ പങ്കെടുക്കും. ഖലീല്‍ ഹുദവി കാസര്‍കോട് മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം സ്ത്രീ വിരുന്ന് നടത്തിയിരുന്നു. ബുധനാഴ്ച വൈകീട്ട് ഏഴിന് ആബിദ് ഹുദവി തച്ചണ്ണ പ്രഭാഷണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് എ.കെ മൊയ്തു ഹാജി, സെക്രട്ടറി ജാഫര്‍ പൈങ്ങോല്‍, ട്രഷറര്‍ ഒ.പി കുഞ്ഞമ്മദ്, കെ.വി ഷഫീഖ് എന്നിവര്‍ പങ്കെടുത്തു.