കുറ്റ്യാടി: നമ്മുടെ ഭരണഘടന പൗരൻമാർക്ക് നൽകിയ അവകാശങ്ങൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ഫാസിസത്തിനെതിരെ സാംസ്കാരിക പ്രതിരോധം തീർക്കാൻ സമയമായിട്ടുണ്ടെന്നും കെ. പി. കുഞ്ഞമ്മദ് കുട്ടി എം.എൽഎ. പറഞ്ഞു. കുറ്റ്യാടി കൾച്ചറൽ ഫോറം ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കവി കെ.ടി.സൂപ്പി അധ്യക്ഷത വഹിച്ചു. മൊയ്തു കണ്ണങ്കോടൻ, ഷഫീക്ക് പരപ്പുപ്പൽ,ബാലൻ പാറക്കൽ, ടി.
നാരായണൻവട്ടോളി, പി.രാധാകൃഷ്ണൻ, തൻസിം കുറ്റ്യാടി, റഫീക്കുദ്ദീൻ പാലേരി, സി.കെ. കരുണാകരൻ, പി. അബ്ദുൾമജീദ്, ജമാൽ കുറ്റ്യാടി, മേനിക്കണ്ടി അബ്ദുള്ള, ജമാൽ പാറക്കൽ എന്നിവർ സംസാരിച്ചു. മാർച്ച് 3 ന് ഞായറാഴ്ച 4 മണിക്ക് എം.ഐ.യു.പി. സ്കൂളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സംഘടനയുടെ ഔപചാരിക ഉദ്ഘാടനം കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ പത്രാധിപരുമായ സുഭാഷ് ചന്ദ്രൻ നിർവഹിക്കും.