തിരുവങ്ങൂർ: ഗുണമേൻമയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ ആധുനിക സൗകര്യങ്ങളോടുകൂടി നിർമിച്ച പുതിയ കെട്ടിടം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാലയങ്ങളെ ഹൈടെക്കാക്കി മാറ്റാനും മികച്ച
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unicure-k.jpeg?resize=454%2C567&ssl=1)
പഠനാന്തരീക്ഷംസാധ്യമാക്കാനും സർക്കാരിന് കഴിഞ്ഞു.പാഠപുസ്തക നവീകരണവുമായാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്.മതസാഹോദര്യത്തിന് പ്രാധാന്യം നൽകി മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസക്രമം ശക്തമാക്കും. മന്ത്രി പറഞ്ഞു. കാനത്തിൽ ജമീല എം.എൽ.എ.അധ്യക്ഷയായി. ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ, സ്കൂൾ മേനേജർ ടി.കെ.ജനാർദ്ദനൻ, ടി.കെ.ശശിധരൻ, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, ഷീബശ്രീധരൻ, എ.ഇ.ഒ.ഗിരീഷ് കുമാർ, അതുല്യ ബൈജു, വി.മുസ്തഫ, പ്രിൻസിപ്പൾ ടി.കെ.ഷെറീന, പ്രധാന അധ്യാപിക കെ.കെ.വിജിത, ടി.കെ.രാധാകൃഷ്ണൻ, കെ.കെ.ഫാറൂഖ് വി.മുനീർ, എ.പി.സതീശ് ബാബു,, എ.പി. ജീജ, പി.കെ.അനീഷ്, വിജയൻ കണ്ണഞ്ചേരി, ഷബ്ന ഉമ്മാരിയിൽ എന്നിവർ സംസാരിച്ചു.