വടകര: ദേശീയപാത നിര്‍മാണത്തില്‍ ഏര്‍പെട്ട കരാര്‍ ജോലിക്കാരുടെ താമസസ്ഥലത്ത് നിന്ന് മാലിന്യം പുറന്തള്ളുന്നതായി പരാതി. ഇതിനെതിരെ സമരത്തിനിറങ്ങാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.
ചോറോട് പഞ്ചായത്ത് 16-ാം വാര്‍ഡില്‍ പെരുവാട്ടുംതാഴ ജംഗ്ഷനടുത്തായാണ് തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രമുള്ളത്. ഇവിടെ നിന്നാണ് മാലിന്യം പൊതുസ്ഥലത്തേക്ക് തള്ളുന്നത്. കക്കൂസ് മാലിന്യം ഉള്‍പ്പെടെ ദേശീയ പാതയിലേക്ക് ഒഴുക്കുന്നതായാണ് പരാതി. സമീപത്തെ കുഴിയില്‍ മാലിന്യം നിറഞ്ഞ നിലയിലാണ്. ഇത് പിന്നീട് റോഡിലേക്ക് ഒഴുകുന്നു. ഇതു സംബന്ധിച്ച് നാട്ടുകാര്‍ പലതവണ പരാതിപ്പെട്ടെങ്കിലും യാതൊരു പരിഹാരവുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ ഇടപെടല്‍.
സംഭവത്തില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. അടിയന്തിര നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കി. നടപടി ഉടനുണ്ടായില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം.