വടകര: ഒരു നാടിന്റെ കായിക സ്വപ്നങ്ങളെ പൂര്‍ണമായും തല്ലിക്കെടുത്തി കൊണ്ട് പുത്തൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിനോട് ചേര്‍ന്ന മിനി സ്റ്റേഡിയത്തില്‍ കെട്ടിടം പണിയാനുള്ള നീക്കത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ നടത്തി. സ്റ്റേഡിയം കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനം പരിസരം ചുറ്റി സ്റ്റേഡിയം സംരക്ഷണ മതിലില്‍ വലയം തീര്‍ത്തു.
സ്റ്റേഡിയത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നതിനെതിരെ സ്കൂള്‍ അധികൃതരും നഗരസഭാ സെക്രട്ടറിയും വടകര പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വന്‍ പോലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചിരുന്നു. പ്രതിഷേധ കൂട്ടായ്മ മുന്‍ സംസ്ഥാന വോളിബോള്‍ താരം ടി.പി.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സ്റ്റേഡിയം സംരക്ഷണ സമിതി ചെയര്മാന് പുറന്തോടത്ത് സുകുമാരന്‍ അധ്യക്ഷത വഹിച്ചു. എടയത്ത് ശ്രീധരന്, രാഘവന് മാണിക്കോത്ത്, ടി പി മുസ്തഫ, സി വി വിജയന്, അനില്‍ കാഞ്ഞിരമുള്ളതില്‍, കായക്ക രാജന്, എ പി ഷാജിത്ത്, എടയത്ത് ശശീന്ദ്രന്, പറമ്പത്ത് രവീന്ദ്രന്, കാഞ്ചന ബാലന്, ജിഷ കെ പി, അശ്വിന് സദാനന്ദന് എന്നിവര്‍ സംസാരിച്ചു. കെ ടി കെ അജിത്ത് സ്വാഗതവും അഖില്‍ എന്‍ എം നന്ദിയും പറഞ്ഞു.