എടച്ചേരി: വിദ്യാർത്ഥികളിൽ രചന വൈഭവം വികസിപ്പിക്കുന്നതിനു വേണ്ടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒന്നാം ക്ലാസുകളിൽ നടപ്പിലാക്കുന്ന സംയുക്ത ഡയറികളിൽ മുതുവടത്തൂർ വി വി എൽ പി സ്കൂൾ വിദ്യാർത്ഥികളുടെ സംയുക്ത ഡയറി ‘തേനൂറും
ദിനങ്ങൾ’ ഒന്നാം സ്ഥാനം നേടി. തൂണേരി ബി ആർ സി തലത്തിലും പുറമേരി ഗ്രാമ പഞ്ചായത്ത് തലത്തിലും ഈ സ്കൂളിലെ ഡയറിക്കാണ് ഒന്നാം സ്ഥാനം. തൂണേരി ബി ആർ സി യുടെ മെമെൻ്റോ നാദാപുരം എ ഇ ഒ എസ് വിനയരാജിൽ നിന്ന് അധ്യാപകൻ ശരത് ഏറ്റുവാങ്ങി.