മാഹി: അമൃത ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മാഹി റെയില്‍വേ സ്റ്റേഷനില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനം 26ന് നടക്കും. ഉദ്ഘാടന ചടങ്ങ് ആഘോഷമാക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നടത്തുന്ന പ്രവൃത്തി ഉദ്ഘാടന ചടങ്ങ് വീക്ഷിക്കുന്നതിന് വിപുലമായ അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. രാവിലെ 10 മുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഇതിനകം നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളായ 84 പേര്‍ക്ക് ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യും. സീനിയര്‍ ഡിവിഷനല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ സന്ദീപ് ജോസഫിന്റെ നേതൃത്വത്തിലാണ് ചടങ്ങ്. ഉദ്ഘാടന ചടങ്ങിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് ഡിവിഷന് ചീഫ് വെല്‍ഫെയര്‍ ഇന്‍സ്പെക്ടര്‍ വിനോദ് രാജ് ഇ.ഡി, സ്റ്റേഷന് സൂപ്രണ്ട് വി.അജിത്ത് എന്നിവര്‍ അറിയിച്ചു.
അമൃത് ഭാരത് പദ്ധതിയില്‍ നടപ്പാക്കുന്ന വികസന പ്രവൃത്തി രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. ചില പ്രവൃത്തി ഇതിനകം ആരംഭിച്ചിട്ടുണ്ട്. നിര്‍മ്മാണപ്രവൃത്തികള്‍ക്ക് റെയില്‍വേയുടെ 24 മണിക്കൂര്‍ നിരീക്ഷണ സംവിധാനം ഉണ്ടാവും.