വടകര: നഗരസഭയിൽ 34-ാം വാർഡിൽ കെ.മുരളീധരൻ എംപി യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ലഭിച്ച ഫണ്ട് ഉപയോഗിച്ച് മാലാകോയിലോത് കുയ്യാണ്ടതിൽ റോഡ് കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.രജനി അധ്യക്ഷത
വഹിച്ചു. സതീശൻ കുരിയാടി, ശിവരാമൻ, ശ്രീജിത്ത് ഒപി, അബ്ദൽകരീം എംപി, എച്ച് എം ഉമ്മർഹാജി എന്നിവർ ആശംസകൾ നേർന്നു. വിപി. നാരായണൻ സ്വാഗതവും മുഹമ്മദലി നന്ദിയും
പറഞ്ഞു.