വടകര: താലൂക്ക് കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കുന്ന കടത്തനാട് വനിതാ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം ഞായർ വൈകീട്ട് 3.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി നിർവ്വഹിക്കുമെന്ന് സംഘം ഭരണ സമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലോഗോ പ്രകാശനം മുൻ മന്ത്രി സി കെ നാണുവും സ്ട്രോങ്ങ് റൂം ഉദ്ഘാടനം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unicure-k.jpeg?resize=454%2C567&ssl=1)
സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ ബി സുധയും ആദ്യ നിക്ഷേപ സ്വീകരണം കെ പി ബിന്ദുവും നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ സംഘം പ്രസിഡൻ്റ് കെ ലീല, വൈസ് പ്രസിഡൻ്റ് പത്മ പയ്യട, ഹോണററി സെക്രട്ടറി ഒ.പി. പ്രേമിനി, സ്വാഗതസംഘം ചെയർമാൻ വി പി രമേശൻ, എം വി ജയപ്രകാശ് എന്നിവർ പങ്കെടുത്തു.