വടകര: എം.കൃഷ്ണന് സ്മാരക സഹകാരി പുരസ്കാരം വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്ക് സമ്മാനിക്കുമെന്ന് വടകര റൂറല്‍ ബാങ്ക് പ്രസിഡന്റ് സി.ഭാസ്കരന്, സെക്രട്ടറി ടി.വി.ജിതേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25ന് വൈകുന്നേരം
മൂന്നിന് കൃഷ്ണകൃപ മിനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പുരസ്കാര സമര്പണം നിര്‍വഹിക്കും.
ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. സഹകരണമേഖലയുടെ സഹായത്തോടെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ശാസ്ത്രീയമായി ഹൈടെക് കൃഷി ചെയ്ത് വിളവ് വര്‍ധിപ്പിക്കാനും കര്‍ഷകര്‍ക്ക് വരുമാനം വര്‍ധിപ്പിക്കാനും വേണ്ടി നേതൃത്വപരമായ പങ്ക് വഹിച്ച മികച്ച കര്‍ഷകനും സഹകാരിയുമാണ് കെ.കൃഷ്ണന്‍കുട്ടി. കേരളത്തില്‍ ആദ്യമായി കംപ്യൂട്ടര്‍വല്‍കരണം നടപ്പാക്കിയ പെരുമാട്ടി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ഇദ്ദേഹം 50 വര്‍ഷത്തോളം പ്രസിഡന്റായിരുന്നു.
ഞായറാഴ്ച നടക്കുന്ന രണ്ടാമത് പുരസ്കാരദാന ചടങ്ങില്‍ വടകര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു പ്രശസ്തി പത്രസമര്പണം നിര്‍വഹിക്കും. സഹകരണ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും.
1946 മുതല്‍ 1990 വരെ എം.കൃഷ്ണനായിരുന്നു റൂറല്‍ ബാങ്കിന്റെ പ്രസിഡന്റ്. ബേങ്കിനെ ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്തുന്നതിനും ജനങ്ങളില്‍ വിശ്വാസ്യതയുള്ള സ്ഥാപനമായി മാറ്റുന്നതിലും എം.കൃഷ്ണന് മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണാര്‍ഥമാണ് ഭരണസമിതി ഇത്തരത്തില്‍
സഹകരണമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്ന സഹകാരികള്‍ക്ക് പുരസ്കാരം നല്‍കുന്നത്. ഊരാളുങ്കല്‍ ലേബര്‍കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്മാന് പാലേരി രമേശനെയാണ് ആദ്യപുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് എ.ടി.ശ്രീധരന്, ഡയരക്ടര്‍മാരായ സി.കുമാരന്, വി.പി.അനില്‍കുമാര്‍ തുടങ്ങിയവര്‍ പ