വടകര: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ലീഗിലെ പി.കെ.ആയിഷ തെരെഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ സിപിഐ അംഗം സുധാ സുരേഷിനെയാണ് പരാജയപ്പെടുത്തിയത്. 17 അംഗങ്ങളില്‍ 10 വോട്ട് ആയിഷക്ക് ലഭിച്ചു.പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പിന് തോടന്നൂര്‍ എഇഒ എം.വിനോദ് നേതൃത്വം നല്കി. പഞ്ചായത്ത് പ്രസിഡന്റ് എന്‍.അബ്ദുള്‍ ഹമീദ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്നണി ധാരണപ്രകാരം കോണ്‍ഗ്രസിലെ സരള കൊള്ളിക്കാവില്‍ രാജിവെച്ച ഒഴിവിലേക്കാണ് തെരെഞ്ഞെടുപ്പ് നടന്നത്.
തറോപ്പൊയില്‍ എട്ടാം വാര്‍ഡ് മെമ്പറും വനിതാലീഗ് തറോപ്പൊയില്‍ ശാഖ പ്രസിഡന്റും വൈക്കിലശ്ശേരി യുപി സ്കൂള്‍ അധ്യാപികയുമാണ് പി.കെ.ആയിഷ. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അനുമോദന ചടങ്ങില്‍ പ്രസിഡന്റ് എന്അബ്ദുള് ഹമീദ് അധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് മാരായ അഷറഫ് വെള്ളിലാട്ട് , പി.എം ലതിക, ടി.വി കുഞ്ഞിരാമന്, മുന്‍ പ്രസിഡണ്ട് നൊച്ചാട്ട് കുഞ്ഞബ്ദുല്ല, കണ്ണോത്ത് ദാമോദരന്‍, കിളിയമ്മല്‍ കുഞ്ഞബ്ദുല്ല, മലയില്‍ ബാലകൃഷ്ണന്, ഹാരിസ് മുറിച്ചാണ്ടി, കാട്ടില്‍ മൊയ്തു, സരള കൊള്ളിക്കാവില്‍, ടി.കെ ഹാരിസ്, എ സുരേന്ദ്രന്, സി.എംനജ്മുന്നിസ, ഷൈബ മല്ലി വീട്ടില്‍, പ്രബിത അണിയോത്ത്, കെ.എം വേണു, സിഎച്ച് പത്മനാഭന്, കുനീമ്മല്‍ കുഞ്ഞബ്ദുല്ല, സി.കെ ഗഫൂര്‍, കെ.എം സി തങ്ങള്‍, ശരീഫ് മുടിയല്ലൂര്‍, ആനാണ്ടി മുഹമ്മദ് യൂനുസ്, പി. ജാഫര്‍, നൗഫല്‍ സിവി, തയ്യില്‍ ആസ്യ, വെള്ളിലാട്ട് സാറ, ജസീറ കെ, ഒ.എം സാറ, സെക്രട്ടറി സീതള, എ.എസ് രാജീവ് കുമാര്‍, അശോകന്, കുനീമ്മല്‍ അബ്ദുറഹിമാന് എന്നിവര്‍ സംസാരിച്ചു.