കോഴിക്കോട്: മലയോര മേഖലയിലെ മനുഷ്യര്‍ വന്യമൃഗ ആക്രമണ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ ശക്തമായ പ്രതിരോധ നടപടികള്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് സിഎംപി ജില്ലാ കമ്മിറ്റി സായാഹ്ന ധര്‍ണ നടത്തി. സംസ്ഥാന സെക്രട്ടറി സി.എന്‍.വിജയകൃഷ്ണന് ധര്‍ണ ഉദ്ഘാടനം ചെയ്തു. മലയോരജനതക്ക് ഇന്‍ഷൂര്‍ ഏര്‍പ്പെടുത്തണമെന്ന് വിജയകൃഷ്ണന് ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയും പരിക്കേറ്റവര്‍ക്ക് 50 ലക്ഷം രൂപയും അനുവദിക്കണം. മലയോര ഗ്രാമപഞ്ചായത്തുകളിലെ മുഴുവനാളുകളെയും ഇന്‍ഷൂര്‍ ചെയ്യണം. ഇതിനായി ഹൈക്കോടതി ജഡ്ജിയുടെ കേഡറിലുള്ള ട്രിബ്യൂണല്‍ രൂപവല്‍കരിക്കണം. ഇതിനുള്ള ഫണ്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരും അതാതു ഗ്രാമപഞ്ചായത്തുകളും കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഉന്നയിച്ചു മാര്‍ച്ച് 11 ന് ഹൈക്കോടതിയെ സമീപിക്കാന്‍ സിഎംപി തീരുമാനിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. വയനാട്ടിലെ വെള്ളുവാടിയില്‍ കടുവ ആക്രമിച്ച കരുണാകരന് എന്നയാള്‍ക്ക് 10,000 രൂപയും വെള്ളുവാടിയില്‍ തന്നെയുള്ള സജില്‍ എന്ന ചെറുപ്പക്കാരന് ഒരു ലക്ഷം രൂപയും പനമരത്തെ വിജയന്റെ മകന് ശരത്തിന് 10,000 രൂപയും ഈ വരുന്ന മാര്‍ച്ച് ആറിന് സി.എം.പി പ്രവര്‍ത്തകര്‍ വീടുകളിലെത്തി കൈമാറും. വൈകുന്നേരം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി ടൗണില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിക്കും.
കോഴിക്കോട് നടന്ന ധര്‍ണയില്‍ സംസ്ഥാന കമ്മിറ്റി അംഗം എന്‍.പി.അബ്ദുള്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി. നാരായണന്‍കുട്ടി മാസ്റ്റര്‍, അഷ്റഫ് മണക്കടവ്, അഷ്റഫ് കായക്കല്‍, മഹിളാ ഫെഡറേഷന് ജില്ല പ്രസിഡന്റ് സുനിത പാലാട്ട് എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി പി. ബാലഗംഗാധരന്‍ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ചാലില്‍ മൊയ്തീന്‍കോയ നന്ദിയും പറഞ്ഞു