വടകര: പുളിഞ്ഞോളി സീനിയര്‍ ബേസിക്ക് സ്കൂളില്‍ കെ.കെ രമയുടെ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് അനുവദിച്ച സ്മാര്‍ട് ക്ലാസ് റൂം ഉപകരണങ്ങളുടെ ഉദ്ഘാടനം കെ.കെ.രമ എംഎല്‍എ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.അഖില അധ്യക്ഷത വഹിച്ചു. യുഎസ്എസ് നേടിയ കെ.വി.ഫസലിനെ ചടങ്ങില്‍ അനുമോദിച്ചു. ബാലകൃഷ്ണന് പി.പി, സ്കൂള്‍ മാനേജര്പറമ്പത്ത് കുഞ്ഞിരാമന്, എം.സി ഇബ്രാഹിം, പവിത്രന്, വി.കെ പ്രേമന്, കെ.വിജയന്, എം.പി.അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് പി. പ്രിയംവദ സ്വാഗതം പറഞ്ഞു.