തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വ) അവധി പ്രഖ്യാപിച്ചു. കണ്ണൂരിൽ മൂന്ന് താലൂക്കുകളിലും ഇടുക്കിയിലും വയനാട്ടിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
മലയോര മേഖലകളിലും മറ്റും ശക്തമായ മഴ പെയ്യുന്നതിനാലും തുടർന്നും മഴ പ്രതീക്ഷിക്കുന്നതിനാലും വെള്ളക്കെട്ടുള്ളതിനാലും കോഴിക്കോട് ജില്ലയിലെ സ്‌കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു. (ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഈ അവധി ബാധകമല്ല).
















