ഓര്‍ക്കാട്ടേരി: ഇരുപത്തിയെട്ടു വര്‍ഷത്തെ രാജ്യസേവനത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ ധീരജവാന്‍ സുബൈദാര്‍ കെ.ടി.പ്രജേഷിന് (മദ്രാസ് റെജിമെന്റ്) ജന്മനാട്ടില്‍
സ്വീകരണം നല്‍കി. കാലിക്കറ്റ് ഡിഫന്‍സ് സംഘടിപ്പിച്ച സ്വീകരണം കാലിക്കറ്റ് ഡിഫന്‍സ് കൗണ്‍സിലര്‍ ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇ.പി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ഷിജു.കെ.ടി, കൃഷ്ണന്‍, ചോറോട് പഞ്ചായത്ത് മെമ്പര്‍ സദാശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ സന്തോഷ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ നാട്ടുകാരും സുഹൃത്തുക്കളും സംബന്ധിച്ചു.















