
വടകര: ചോറോട് ഗ്രാമ പഞ്ചായത്ത് 7ാം വാര്‍ഡ് മലോല്‍ മുക്കിലെ കുളങ്ങരത്ത് മീത്തല്‍ ഷാജി പ്രകാശിന്റെ അകാല നിര്യാണത്തെ തുടര്‍ന്ന് നിരാലംബരായ കുടുംബത്തെ
സംരക്ഷിക്കാന്‍ നാട്ടുകാര്‍ രംഗത്ത്. ഇതിനായി കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി. രാഷ്ട്രീയ-സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, സ്‌കൂള്‍ ഗ്രൂപ്പുകള്‍, സുഹൃത്ത് സംഘടനകള്‍ എന്നിവര്‍ ചേര്‍ന്നതാണ് കമ്മിറ്റി.
രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെജി പ്രമോദ് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.ഗോപാല കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത വിനോദ്, വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു തട്ടാന്റവിട, പഞ്ചായത്ത് അംഗങ്ങളായ പ്രജീഷ മിനീഷ്, രാജേഷ് ചോറോട്, സദാശിവന്‍ കെ.കെ., രേഷ്മ
പയോളത്തില്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എന്‍ നിധിന്‍, ഇ.പി. ദാമോദരന്‍, പി.പി.സുരേന്ദ്രന്‍, മാണിക്കോത്ത് മൊയ്തു ഹാജി, എന്‍.കെ.മോഹനന്‍, ഭാസ്‌കരന്‍ പറമ്പത്ത്, മനോജ് വി.പി, വിനു വെള്ളങ്ങാട്ട്, ടി.എം മനോജ്, സാജു കെ, രാജു.കെ, രഞ്ജിത്ത് കെ.എം, പ്രശാന്ത് കെ.യം എന്നിവര്‍ പ്രസംഗിച്ചു. പ്രസാദ് വിലങ്ങില്‍ കമ്മിറ്റി പാനല്‍ അവതരിപ്പിച്ചു. എന്‍.കെ.അജിത് കുമാര്‍ സ്വാഗതവും ശശികുമാര്‍ മഠത്തില്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.ഗോപാലകൃഷ്ണന്‍ (ചെയര്‍മാന്‍), പ്രസാദ് വിലങ്ങില്‍
(ജനറല്‍ കണ്‍വിനര്‍), പറമ്പത്ത് ഭാസ്‌കരന്‍ (ട്രഷറര്‍).
















