വടകര: കാരക്കാട് പരേതനായ സീയമ്മല്‍ പൂക്കുഞ്ഞി കോയ തങ്ങളുടെ മകളും വടകര താഴെ അങ്ങാടി മുക്കോല ഭാഗം ആര്‍ത്താന്‍ കണ്ടിയില്‍ യുനാനി ഹകീം സയ്യിദ് ഇബ്രാഹിം
തങ്ങളുടെ ഭാര്യയുമായ സയ്യിദത്ത് ഖദീജ (കുഞ്ഞി ബീവി-80) അന്തരിച്ചു. മക്കള്‍: സയ്യിദ് ഹൈദ്രോസ് (റിട്ട. ഹെല്‍ത്ത് ഇന്‍സപെക്ടര്‍), സല്‍മബി (അധ്യാപിക കിഫായത്തുല്‍ ഇസ്ലാം എല്‍പി സ്‌കൂള്‍ അഴീക്കല്‍, കണ്ണൂര്‍), ശരീഫബി, സയ്യിദ് ജാഫര്‍, സയ്യിദ് അബ്ദുല്‍ വാജിദ്. മരുമക്കള്‍: സയ്യിദ് ശറഫുദ്ധീന്‍, സയ്യിദ് മുഹമ്മദ്, ആയിഷബി, തസ്‌നിബി, നൂര്‍ നിസാബി.















