വടകര: ദേശീയ പോസ്റ്റല്‍ ബില്‍ ചുവട് പിടിച്ചു തപാല്‍ രംഗം സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതാനുള്ള നീക്കത്തിനെതിരെ തൊഴിലാളി പ്രക്ഷോഭം. ദേശീയ തപാല്‍ യൂണിയനായ എഫ്എന്‍പിഒയുടെ നേതൃത്വത്തില്‍ വടകര ഡിവിഷനിലും പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചു. വൈകുന്നേരം നടന്ന ഡിവിഷന് ഓഫീസ് മാര്‍ച്ചിന് വി.അബ്ദുല്‍ കരീം, കെ എം ഉണ്ണികൃഷ്ണന്, സി ആര് കുഞ്ഞിമുഹമ്മദ്, ജി എന്‍ സന്തോഷ് കുമാര്‍, കെ എം മനോജ് കുമാര്‍ നേതൃത്വം നല്കി. തുടര്‍ന്ന് വടകര ഡിവിഷന് സൂപ്രണ്ടിന് സമര സമിതിയുടെ മെമ്മോറാണ്ടം സമര്‍പ്പിച്ചു.
സ്വകാര്യ ഫ്രാഞ്ചൈസികള്‍ അനുവദിക്കുന്നത് നിര്‍ത്തി വെക്കുക, പങ്കാളിത്ത പെന്ഷന് പദ്ധതി ഉപേക്ഷിക്കുക, കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് സമ്പൂര്‍ണ്ണമായും നടപ്പിലാക്കുക, ജീവനക്കാര്‍ക്കെതിരെ അഡ്മിനിസ്ട്രേഷന് ഭാഗത്തു നിന്നുണ്ടാകുന്ന പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ ഓഫീസുകള്‍ കേന്ദ്രീകരിച്ചു സായാഹ്ന ധാരണകള്‍, കൊളാഷ് എക്സിബിഷന്, ജനകീയ ബോധവത്കരണം എന്നിവ സംഘടിപ്പിക്കും.