വടകര: പുരോഗമന ജനകീയ വായനശാല കുറുമ്പയിൽ വിവിധ മത്സര വിജയികൾക്കുള്ള അനുമോദനവും ഡോക്യുമെൻററി പ്രദർശനവും സംഘടിപ്പിച്ചു. സുരേന്ദ്രൻ അധ്യക്ഷനായി. വാർഡ് കൗൺസിലർ റീഷ്ബാരാജ് വായനാ മത്സരം, കേരളോത്സവം വിജയികൾക്കുള്ള
മൊമെന്റോ നൽകി. സരിൻ എൻ കെ സ്വാഗതവും വിനീതൻ പി പി നന്ദിയും പറഞ്ഞു. തുടർന്ന് ‘രാം കെ നാം’ഡോക്യുമെൻററി പ്രദർശനവും നടത്തി.