നാദാപുരം: തുണേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 97 വിദ്യാലയങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ‘എന്റെ വിദ്യാലയം-വീട്, നാട്’ പദ്ധതിയുടെ ഭാഗമായി അധ്യാപക സംഗമവും കൈപ്പുസ്തക പരിശീലനവും സംഘടിപ്പിച്ചു. ശുചിത്വ പഠന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് പ്രസിദ്ധീകരിച്ച ഹാന്ഡ്ബുക്കിനെ അടിസ്ഥാനമാക്കിയാണ് പരിശീലനം നടന്നത്.
ഇ.കെ.വിജയന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.അരവിന്ദാക്ഷന് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന്മാരായ ബിന്ദു പുതിയോട്ടില്‍, ഇന്ദിര, രജീന്ദ്രന്‍ കപ്പള്ളി, നാദാപുരം എഇഒ വിനയരാജ്, ജോയിന്റ് ബിഡിഒ സന്തോഷ് എന്നിവര്‍ സംസാരിച്ചു. എ.കെ.ഹരിദാസന്, വി.കെ.ചന്ദ്രന് എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്കി