വേളം: ശുഹൈബ് – ശരത്ത് ലാൽ, കൃപേഷ് രക്തസാക്ഷി സ്മൃതി സംഗമം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് വേളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിയത്ത് സംഘടിപ്പിച്ച പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി അഡ്വ.സുഫിയാൻ ചെറുവാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ജസ്മിന മജീദ് മുഖ്യാതിഥിയായ പരിപാടിയിൽ സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ അനുസ്മരണ
പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻ്റ് അഡ്വ. മുഹമ്മദ് ഫൈസൽ അദ്ധ്യക്ഷനായി. ബബിൻലാൽ സി.ടി.കെ, കെ.കെ അബ്ദുല്ല, ടി.വി കുഞ്ഞിക്കണ്ണൻ, അനീഷ പ്രദീപൻ, സഗേഷ് കാക്കുനി, കൃഷ്ണനുണ്ണി ഒതയോത്ത്, അക്ഷയ് വിപഞ്ചിക, വിഷ്ണു കൈവേലി തുടങ്ങിയവർ സംസാരിച്ചു.