
കക്കട്ടില്‍: കഴിഞ്ഞ ദിവസം അന്തരിച്ച കുന്നുമ്മല്‍ മധുക്കുന്ന് മേഖലയിലെ മുന്‍കാല കോണ്‍ഗ്രസ് ഭാരവാഹി തുണ്ടി പറമ്പത്ത് കുമാരന്റെ വീട്ടിലും കോണ്‍ഗ്രസ് കുടുംബാംഗമായ കക്കട്ടില്‍ മാരാങ്കണ്ടി
ലക്ഷ്മിക്കുട്ടിയുടെ വീട്ടിലും മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്ദര്‍ശനം
നടത്തി. കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനമറിയിച്ചു. ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എലിയാറ ആനന്ദന്‍, മാതൃഭൂമി ലേഖകന്‍ അഖിലേന്ദ്രന്‍ നരിപ്പറ്റ എന്നിവര്‍ മുല്ലപ്പള്ളിയോടപ്പം ഉണ്ടായിരുന്നു.















