കോഴിക്കോട്: ഗോഡ്സെയെ പുകഴ്ത്തി കമന്റിട്ടതിന് പൊലീസ് കേസെടുത്ത എന്‍?.ഐ.ടി പ്രഫസര്‍ ഷൈജ ആണ്ടവന് തുടര്‍ ചോദ്യം ചെയ്യലിന് ഹാജരായി. കുന്ദമംഗലം പോലീസ് സ്റ്റേഷനിലാണ് ഇവര്‍ ഹാജരായത്. പൊലീസിനു മുന്നില്‍ ഷൈജ ആണ്ടവന് മൊബൈല്‍ ഫോണും ഹാജരാക്കി.
രക്തസാക്ഷിദിനമായ ജനുവരി 30നാണ് ഷൈജ ആണ്ടവന് ‘പ്രൗഡ് ഓഫ് ഗോഡ്സെ ഫോര്‍ സേവിങ് ഇന്ത്യ’ എന്ന് കമന്റിട്ടത്. വിവിധ സംഘടനകള്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. എസ്എഫ്ഐ നല്കിയ പരാതിയില്‍ കുന്ദമംഗലം പോലീസാണ് ഷൈജ ആണ്ടവനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്.
കുന്ദമംഗലം സിഐ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ഷൈജ ആണ്ടവന്റെ ചാത്തമംഗലത്തെ വീട്ടിലെത്തി പ്രാഥമിക മൊഴിയെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനും മൊബൈല്‍ ഫോണ്‍ അടക്കം പരിശോധിക്കുന്നതിനും ചൊവ്വാഴ്ച സ്റ്റേഷനില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇവര്‍ ചൊവ്വാഴ്ച രാവിലെ ഫോണില്‍ വിളിച്ച് സമയം നീട്ടി ചോദിക്കുകയായിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം രേഖാമൂലം അവധിക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ പോലീസ് നിര്‍ദേശിച്ചു. തുടര്‍ന്നാണ് ഇന്ന് ഹാജരായത്.