നാദാപുരം: സിവില്‍ സപ്ലൈസ് വഴി മാവേലി സ്റ്റോറുകളില്‍ വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വര്‍ധിപ്പിച്ച വില പിന്‍വലിക്കണമെന്ന് എച്ച്എംഎസ് നാദാപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇവയുടെ വില കൂട്ടിയതോടെ പൊതു വിപണിയിലും വില വര്‍ധിക്കുന്ന സാഹചര്യം സംജാതമായിരിക്കുകയാണ്. വില കൂട്ടിയ നടപടിയില്‍ യോഗം പ്രതിഷേധിച്ചു.
പ്രസിഡന്റ് പി.എം.നാണുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.നാരായണന്, എം.പി.വിജയന്, കെ.സി.വിനയകുമാര്‍, ഗംഗധരന് പാച്ചാക്കര, കെ. സി.കൃഷ്ണന്, ടി.ചന്ദ്രന്, ടി.പ്രകാശന്, ടി.പി.വാസു, പി.കെ.അശോകന്, സി.ദാമോദരന്‍, വി.കെ.രാഘവന് തുടങ്ങിയവര്‍ പ്രസംഗിച്ചു.