അഴിയൂര്‍: മുസ്ലീം ലീഗ് അഴിയൂര്‍ പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി പ്രവാസി സംഗമം സംഘടിപ്പിച്ചു. കുഞ്ഞിപ്പള്ളി മശിരിഖ് ഓഡിറ്റോറിയത്തില്‍ (ടി.പി.അഷ്റഫ് നഗര്‍) നടത്തിയ സംഗമം പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മുന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. കെ.അന്‍വര്‍ഹാജി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രവാസി ലീഗ് വടകര മണ്ഡലം പ്രസിഡന്റ് എം.കെ.യൂസഫ്, മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് യു.എ.റഹിം, ജനറല്‍ സെക്രട്ടറി പി.പി.ഇസ്മായില്‍, മണ്ഡലം വൈസ്പ്രസിഡന്റ് കാസിം ഹാജി നെല്ലോളി, മണ്ഡലം സെക്രട്ടറി പാമ്പള്ളി മഹമൂദ്, ഇസ്മായില്‍ ഹാജി അജ്മാന്, ടി.സി.എച്ച്.അബൂബക്കര്‍ ഹാജി, നൗഷാദ് കുഞ്ഞിപ്പള്ളി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ ടി.സി.എച്ച്, ജനറല്‍ സെക്രട്ടറി ഷാനിസ് മൂസ, റഹീം കൊട്ടരത്തില്‍, പി.കെ. സിറാജ് എന്നിവര്‍ സംസാരിച്ചു. ജലാലുദ്ദീന്‍ ടി.കെ. (കെഎംസിസി ദുബൈ) സ്വാഗതം പറഞ്ഞു.
അബ്ദുറഹീം പി.പി, നവാസ് ചാപ്പയില്‍, എം.ടി. സലാം, ഒ.കെ.ഇബ്രാഹിം, പി.കെ.കാസ്മി, മെയ്തു അഴിയൂര്‍, ഖാദര്‍ ഏറാമല, ഇ.ടി.മൊയ്തു ഹാജി, സവാദ് ടി.സി.എച്ച്, സമീര്‍ കൂടാളി, ലത്തീഫ് ടി.സി.എച്ച്, നസീര്‍ അജ്മാന്, മജീദ് കല്ലാമല, അബ്ദുല്‍ അസീസ്, അസീസിയ ഫൈസല്‍ ടി.കെ, ടി. ജി യൂസഫ്, അര്‍ഷാദ് നെല്ലോളി, മഹമ്മൂദ് ഫനാര്‍, സഫീര്‍ പുല്ലമ്പി, ജബ്ബാര്‍ നെല്ലോളി, റഹീസ് അഴിയൂര്‍, നൌഷാദ് പി.കെ.എന്നിവര്‍ സംബന്ധിച്ചു.