
കുറ്റ്യാടി: എല്ലാ ഭാവങ്ങളും സ്വന്തമാക്കിയ ഗാനശലഭവും മലയാളികളുടെ മനസില്‍ ജീവിക്കുന്ന സ്വരമാധുരിയുമാണ് എസ്. ജാനകി എന്ന് ഗാനരചയിതാവ് ഇ.വി. വത്സന്
പറഞ്ഞു. നരിക്കൂട്ടുംചാല്‍ മഹിള വേദിക കാവിലുംപാറ റൂറല്‍ എംപ്ലോയീസ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ജാനകി അനുസ്മരണം ‘സ്വരാഞ്ജലി’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി. റീജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ യുവ ഗായിക ആതിര വിജിത്ത് ചടങ്ങില്‍ മുഖ്യാതിഥിയായി. പി.ബി. പ്രവീണ, എം.കെ. രമ തുടങ്ങിയവര്‍ സംസാരിച്ചു.
















