വടകര: അധ്യാപകരുടെ അവകാശ നിഷേധങ്ങള്‍ക്കെതിരെ കേരള ഉര്‍ദു ടീച്ചേഴ്സ് അസോസിയേഷന് (കെയുടിഎ) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം അവകാശ
സംരക്ഷണ ദിനം ആചരിച്ചു. വടകരയില്‍ കെയുടിഎ കോഴിക്കോട് റവന്യൂ ജില്ലാ പ്രസിഡന്റ് യൂനസ് വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഗീത രാമദാസിന് അവകാശ പത്രിക കൈമാറി. ലോവര്‍ പ്രൈമറിയില്‍ ഉര്‍ദു ഭാഷാ പഠനം ആരംഭിക്കുക, ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ഉര്‍ദു പഠനസൗകര്യം വിപുലപ്പെടുത്തുക, പാര്‍ട്ട് ടൈം അധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക, പാര്‍ട്ട് ടൈം അധ്യാപകരെ സീനിയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, ഭാഷാധ്യാപക വിദ്യാര്‍ഥി അനുപാതം കാലോചിതമായി കുറക്കുക, ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എജുക്കേഷന്‍ പുനഃസ്ഥാപിക്കുക, ഡയറ്റുകളില്‍ ഉര്‍ദു ഡിഎല്‍എഡ് ആരംഭിക്കുക എന്നിങ്ങനെ 16 ആവശ്യങ്ങള്‍ അടങ്ങിയ അവകാശ പത്രികയാണ് സമര്‍പ്പിച്ചത്. അസോസിയേഷന് വടകര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ഷഹസാദ് വേളം, സെക്രട്ടറി അബുലൈസ് കാക്കുനി, ട്രഷറര്‍ നിഷ.എന്‍, ദില്‍ന.പി.എം എന്നിവര്‍ പങ്കെടുത്തു. വിദ്യാഭ്യാസ ജില്ലാ പരിധിയിലെ കൊയിലാണ്ടി, മേലടി, വടകര, കുന്നുമ്മല്‍, നാദാപുരം, തോടന്നൂര്‍, ചോമ്പാല എന്നീ സബ് ജില്ലകളിലും അസോസിയേഷന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് അവകാശ പത്രിക സമര്‍പ്പിച്ചു.















