നരിപ്പറ്റ: വിജയവാഡയിൽ നടന്ന സൗത്ത് ഇന്ത്യ സയൻസ് ഫെയറിൽ പങ്കെടുത്തു തിരിച്ചെത്തിയ നരിപ്പറ്റ സ്വദേശി കെ അനുവിന്ദിന് ജന്മനാട്ടിൽ സ്വീകരണം നൽകി. മാഹിയിലെ ഫ്രഞ്ച് ഹൈസ്ക്കൂളിൽ എട്ടാം തരത്തിൽ പഠിക്കുന്ന അനുവിന്ദും, ദേവശ്രീയും ചേർന്ന് അന്ധ സൗഹൃദ ട്രാഫിക് സിഗ്നൽ ആണ് അവതരിപ്പിച്ചത്. സാമൂഹ്യ വിഹാര കേന്ദ്രം
ഗ്രന്ഥശാല സംഘടിപ്പിച്ച സ്വീകരണം ജില്ലാ പഞ്ചായത്ത് അംഗം വി. പി ദുൽഖിൽ ഉദ്ഘാടനം ചെയ്തു. അഖിലേന്ദ്രൻ നരിപ്പറ്റ അധ്യക്ഷനായി. സജിത സുധാകരൻ, സി.പി. അബ്ദുൾ ഹമീദ്, ടി. ദിനേശൻ, പി.പി രാജൻ, ഒ അനീഷ്, ടി.പി വിനോദൻ, കെ. അനുവിന്ദ് എന്നിവർ സംസാരിച്ചു