വടകര: അന്തരിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശനോടുള്ള ആദരസൂചകമായി ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നാളെ (ബുധന്‍) ഹര്‍ത്താല്‍. സര്‍വകക്ഷി തീരുമാനപ്രകാരം രാവിലെ ആറു മണി മുതല്‍ ഉച്ച രണ്ട് മണി വരെയാണ് ഹര്‍ത്താല്‍. വ്യാപാരി സമിതി തീരുമാന പ്രകാരം നാദാപുരം റോഡില്‍ വൈകുന്നേരം വരെ ഹര്‍ത്താലായിരിക്കും.















