ആയഞ്ചേരി: അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെ മരണമടഞ്ഞ വള്ള്യാട് കൊയിലോത്ത് രവീന്ദ്രന്റെ (45) കുടുംബത്തിന് തണലേകാന്‍ നാട് കൈകോര്‍ക്കുന്നു. രോഗബാധിതനായ മകനെ കൂടാതെ ഭാര്യയും മകളും അമ്മയും അടങ്ങുന്ന കുടുംബം രവീന്ദ്രന്റെ നിര്യാണത്തോടെ അനാഥമായിരിക്കുകയാണ്. മത്സ്യവിതരണ തൊഴിലാളിയായിരുന്ന രവീന്ദ്രന്റെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ഏകാശ്രയം. ചെറുപ്പം മുതല്‍ അധ്വാനിച്ച് കുടുംബം പുലര്‍ത്തിയിരുന്ന രവീന്ദ്രന്റെ വേര്‍പാട് കുടുംബത്തെ തളര്‍ത്തി. മകന്റെ ചികിത്സക്ക് മാസംതോറും ഭീമമായ തുക വേണ്ടിവരുന്നു. അമ്മ രോഗാവസ്ഥയിലാണ്. നിരാലംബരായ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സ മിതി അധ്യക്ഷന്‍ പി.അബ്ദുറഹ്മാന് ചെയര്‍മാനും ടി.എച്ച്.ശ്രീധരന് കണ്‍വീനറും എം.കെ.നാണു ട്രഷററുമായി കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. കേരള ബാങ്ക് ആയഞ്ചേരി ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 161812301202054, ഐ.എഫ്.എസ് കോഡ് KSBK0001618. ഗൂഗിള്‍ പേ: 9496134069.