തൊട്ടില്‍പാലം: ദേശീയ-സംസ്ഥാന തലങ്ങളില്‍ വിവിധ ഇനങ്ങളില്‍ മികവ് തെളിയിച്ച ചാത്തങ്കോട്ട് നട എ.ജെ. ജോണ്‍ മെമ്മോറിയര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥികളായ കെ.പി.അഭിരാം, എയ്ഞ്ചല്‍ മരിയ റോയ്, പി.കെ.ഹരിദേവ്, കെ.പി.അഭിനവ്, അഹല് ജ്യോതിസ്, അലക്സ് ഡെന്നിസ്, പി.സി.അബിന്‍, പ്രിന്സ്കക്കടവില്, ഭോപ്പാലില്‍ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡെല്ലാ മരിയ ബേബി, അനുപ്രിയ കെ.ആര്, പ്രോജക്ട് ഗൈഡ് ഷിബിന്‍ മാത്യു എന്നിവര്‍ക്ക് അനുമോദനം. ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ ഫാ. സിജോ എടക്കരോട്ട് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ അനുഷ്ക പവിത്രന് ഉപഹാരം നല്കി. പി.ടി.എ. പ്രസിഡന്റ് വി.പി.നിനീഷ്, എസ്എംസി ചെയര്മാന് കെ.പി.സെബാസ്റ്റ്യന്‍ കട്ടക്കയം, ജിജി എന്നിവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപിക ജയജേക്കബ് സ്വാഗതവും പ്രിന്‍സിപ്പാള്‍ ബിന്ദു മൈക്കിള്‍ നന്ദിയും പറഞ്ഞു.