അരൂര്‍: സര്‍വ്വീസ് പെന്‍ഷന്‍കാരുടെ പെന്ഷന് പരിഷ്കരിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും, സ്റ്റാറ്റിയൂട്ടറി പെന്ഷന് പുന:സ്ഥാപിക്കണമെന്നും സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് (കെ എസ് എസ് പി യു)അരൂര്‍ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. തൂണേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് പി കെ സുജാത ഇദ്ഘാടനം ചെയ്തു. പി പി
വിജയകുമാര്‍, ടി കെ രാഘവന്, എം പി ശശി, പി വിജയന്, എ അജയകുമാര്‍, പി കെ ജ്യോതികുമാര്‍, എ കെ രാജീവന് എന്നിവര്‍ സംസാരിച്ചു. കെ കെ രാമചന്ദ്രന് കൈത്താങ്ങ് പദ്ധതി പ്രകാരമുള്ള ധനസഹായം വിതരണം ചെയ്തു. ഭാരവാഹികള്‍: എം.പി
ശശി(പ്രസിഡന്റ്), പി ഇ ഗോപാലന്, പി ജി ഇന്ദിരാദേവി, ഇ എം രാധ(വൈസ് പ്രസിഡന്റുമാര്‍), എ അജയകുമാര്‍(സെക്രട്ടരി),എം പി സുധാകരന്, സി മുരളീധരന് വി ടി ലീല(ജോ സെക്രട്ടരിമാര്), എ കെ രാജീവന്(ഖജാന്‍ജി)