വടകര: കോസ്റ്റൽ പോലീസ് ബീറ്റ് ഏഴ് ഏരിയയിൽ രക്ഷിതാക്കൾക്ക് ഉള്ള ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. ഗുജറാത്തി എസ് ബി സ്കൂളിൽ നടന്ന പരിപാടി കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഐ പി ദീപു സി എസ് ഉദ്ഘാടനം ചെയ്തു. എക്സൈസ്
പ്രിവൻ്റീവ് ഓഫീസർ ജയപ്രസാദ് സി കെ ക്ലാസ്സെടുത്തു. എസ് ഐ പ്രശാന്ത് സ്വാഗതവും പി ടി
എ പ്രസിഡൻ്റ് സവാദ് വടകര അധ്യക്ഷത വഹിച്ചു. എസ് സി പി ഒ മിഥുൻ പി കെ വി നന്ദി പറഞ്ഞു. ചടങ്ങിൽ ഹെഡ്മിസ്റ്റർ ഷീബ , എസ് ഐ അബുൾ സലാം, സി പി ഒ മാരായ ശരത്ത്, നവനീത് എന്നിവർ പങ്കെടുത്തു.