നാദാപുരം: രണ്ടു മാസം മുമ്പ് വയോധികയെ തട്ടി പരിക്കേല്പിച്ച് കടന്നു കളഞ്ഞ ബൈക്ക് പോലീസ് പിടിച്ചെടുത്തു. ഇക്കഴിഞ്ഞ ഡിസംബര്‍ 23 നാണ് പാറക്കടവില്‍ താനക്കോട്ടൂരിലെ കാടുള്ള തയ്യുള്ളതില്‍ വസന്തയെ (60) അതി വേഗത്തില്‍ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ വസന്ത ചികിത്സയിലായിരുന്നു. ബൈക്കിന് പിറകില്‍ നമ്പര്‍ പ്ലേറ്റില്ലാത്തതും സംഭവ സ്ഥലത്തുള്ളവര്‍ ബൈക്ക് യാത്രികരെ തിരിച്ചറിയാത്തതും അന്വേഷണത്തിന് തടസമായി. പാറക്കടവ്, നാദാപുരം ഭാഗത്തെ നിരവധി സിസിടിവി ക്യാമറകള്‍ പരിശോധിച്ചിട്ടും ആളെ തിരിച്ചറിയാനായില്ല. അന്വേഷണം പിന്നീട് കണ്ണൂര്‍ ജില്ലയിലേക്ക് വ്യാപിപ്പിച്ചതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. പോലീസിന് ലഭിച്ച രഹസ്യ വിവരവും തുണയായി. പാനൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നു ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ ഒരാള്‍ വിദേശത്തേക്കും മറ്റൊരാള്‍ സംസ്ഥാനത്തിനു പുറത്തേക്കും കടന്നതായാണ് സൂചന. വളയം എസ്ഐമായ വിനീത് വിജയന്, എസ്ഐ നൗഷാദ്, സിപിഒ കെ.വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.